2014 മേയ് 24, ശനിയാഴ്‌ച

സമയമില്ലെന്ന വേവലാതി

  സമയമില്ലെന്ന വേവലാതി
                                                                   കവിത
തൊപ്പിയില്ല കുടയുമില്ല ഊന്നുവടിയുമില്ല
തപ്പിതടയാൻ സമയമില്ലെന്ന വേവലാതിയുമില്ല
പിന്നിൽ നിന്നാരോ വിളിച്ചുകൂവി
തെന്നി നില്ക്കാതെ വേഗം നടക്കൂ സമയമില്ലൊട്ടും
         മകന്റെ ചോറൂണിനെത്താതിരുന്ന പരിഭവം മാറ്റാൻ
         സമയമില്ലെന്ന വേവലാതി  ഫോണിൽ വിളിച്ചു ചൊല്ലി
         കൂടണയാൻ  പറക്കുന്ന  കിളിക്കൂട്ടങ്ങളെ നോക്കി
         കടം തീർത്ത്‌  കണവൻ തിരിച്ചെത്തുവാൻ മോഹിച്ചു
ഇടവ പാതിയു മില്ലൊട്ടു തുലാ വർഷവുമില്ല
മാനം മുട്ടെ മുളച്ചു പൊങ്ങിയ മൊബയിൽ ടവറുകളിൽ
സമയമില്ലെന്ന വേവലാതി തരംഗങ്ങളായി  പ്രത്ധ്വനിച്ചു
മേഘങ്ങളിൽ തട്ടി അവയൊക്കെയും തിരിച്ചു പോയതാവാം
         അമ്മയെ നോക്കി കരഞ്ഞിരുന്ന  കുഞ്ഞിനോടമ്മ ചൊല്ലി
         നിനക്ക് കടിച്ചു വലിക്കാൻ  എനിക്കിപ്പോൾ സമയമില്ല 
         ആശുപത്രി വരാന്തകളിൽ  ഗ്ലൂക്കോസ് തുള്ളികളെണ്ണി തീർക്കുമ്പോൾ
         കേൾക്കാറില്ലൊരിക്കലും സമയമില്ലെന്ന   വേവലാതി
തേരട്ടയ്ക്ക്  പോലും ചുരുണ്ട് കിടക്കാൻ സമയമില്ലൊട്ടും
ജീവിച്ചു തീർക്കാൻ   ഓടി  കിതയ്ക്കാൻ  ഒത്തിരിയുണ്ട് ദൂരം
മഴപ്പാറ്റയെ നോക്കൂ നിമിഷങ്ങൾ എണ്ണി ജീവിക്കുമ്പോൾ
അവയ്ക്കൊരിക്കലുമില്ല  സമയത്തിന്റെ വേവലാതി
             ആർത്തുല്ലസിച്ച്  പറക്കുന്നു വെളിച്ചത്തിനായ്‌ അറിവിനായ്
             അറിവോക്കെയും നേടി  സ്വയം ചിറകുകൾ കരിയും വരെ
             ഒടുക്കം ചത്തു  തെക്കോട്ടെടുക്കുമ്പോൾ ബന്ധുക്കളൊക്കെയും
             ചൊല്ലി   ഇനിയും കാത്തുനിൽക്കാൻ  ആരുമില്ല  ഒട്ടും സമയവുമില്ല
                                                                ഒ പി  ഹരീശൻ

 

2014 മേയ് 19, തിങ്കളാഴ്‌ച

ഓട്ടം

ഓട്ടം
കവിത `
നെടുങ്ങനെ ഓടിയത് നെട്ടോട്ടമായി
കുറുങ്ങനെ ഓടിയപ്പോൾ കൂട്ടയോട്ടമായി
പരത്തിയോടിയത് പടയോട്ടമായി
ഓട്ടങ്ങളിനിയെത്ര ബാക്കി നമുക്കായ്
ഒ.പി . ഹരീശൻ

2014 മേയ് 7, ബുധനാഴ്‌ച

ചെരുപ്പ് കവിത .

 ചെരുപ്പ്                     കവിത

നില തെറ്റിയൊഴുകാൻ  നിര തെറ്റിനീങ്ങാൻ
തേഞ്ഞു തീർന്നൊടുവിൽ  നീ പാഴ്വസ്തുവായിടും
രാമ രാജ്ജ്യത്തിനു കാവൽ നിന്ന നീയന്നു പാദുകമായി
അഴിമതിക്കാരുടെ  കഴുത്തിലണിഞ്ഞു നീ ചെരുപ്പായി

        കാമിനിമാരുടെ മാനം കാക്കാൻ നിന്നെ വീണ്ടും വാഴ്ത്തി
        അവനിയിൽ ഇനിയും വേഷങ്ങൾ ഒത്തിരിൻ നിനക്കായി
        മതമില്ലെന്നു ചൊല്ലി ക്ഷേത്ര നടയിലാരോ നിന്നെ തടഞ്ഞു
        മതം ഇല്ലാത്തവാൻ ഈശ്വര നിഷേധിയെന്നു മതം ഓതി

പാദങ്ങൾക്ക് മുണ്ട് മോഹങ്ങളെന്നു മുതലാളിത്വം
പാദങ്ങൾlക്കില്ല  ഇനിയൊരുവട്ടം മോഹിക്കാനവകാശം
മോഹങ്ങളൊക്കെ  നമ്മളാർക്കോ  തീറെഴുതി
മോഹമെന്നൊരു  വാക്കുച്ചരിക്കാനില്ല അവകാശം

         പാണ്ഡവർക്കു വ്യഭിചാരത്തിന് നിന്നെ കാവലിരുത്തി
         തെറ്റെന്നോതിയ  ശ്വാനൻ ഇന്നും വംശ ശാപം  ജീവിതമാക്കി
         അടി തെറ്റി വീണതിനെന്നം  നീ പഴി കേൾക്കുന്നു
         ആണി രോഗിയണിഞ്ഞ നിന്നെ കുലമോക്കെയും ഭയക്കുന്നു

പാദ രക്ഷയായി  നിന്നെ ഇന്നും വിലക്കുന്നവരോർക്കുക
പാദ സേവ ചെയ്യും നിങ്ങളുടെ പാദം രക്ഷിച്ചവനല്ലേ രക്ഷകൻ
പാദ മുദ്രകൾ  പിന്തുടരുന്നവരോർക്കുക
മുദ്രകാത്തവൻ ചെരുപ്പായി കുപ്പത്തൊട്ടിയിലശാന്തമായി  ഇന്നും
                                                                  . പി ഹരീശൻ






.

2014 ഏപ്രിൽ 19, ശനിയാഴ്‌ച

സംഖൊലി

             
സംഖൊലി
കൃഷ്ണാ ഭഗവാനെ നിൻ പാഞ്ചജന്യത്തിൻ
നാദം മുഴങ്ങുവാൻ നേരമായി
ധർമ്മച്യുതിയിൽ അധർമ്മം അറുത്തിട്ട
 ധന്യാ ധനഞ്ജയ  സാരഥിയെ

              കേൾക്കട്ടെ വീണ്ടും അവിടുത്തെ ശംഖൊലി
              ഞെട്ടട്ടെ  നവ്യാ ദുശാസനന്മാർ
              കള്ള ചൂദിന്റെ കരു നീക്കക്കാരുടെ
              കാലിടറട്ടെ   തളർന്നിടട്ടെ

വീണ്ടുമൊരു രാജസൂയ്യ മിന്നാരതിൻ
ധർമ്മവൃതന്മാർ നടത്തിടട്ടെ
കൌസ്തുഭം  തന്നിലുരുമ്മി
ലാ ല ലാ ല  മാടിടുമ്പോൾ
                 
                  കാളിന്ദി യാറിൻ  പുളിനം പുളകിതം
                  പൂക്കളാലർച്ചിത മായിടട്ടെ
                   ഇല്ലാത്തവർക്ക് അവിടുന്നു ദൂതനായി
                   ഇല്ലയ്മയ്ക്ക്  അങ്ങിന്നു സാരഥിയായി

വന്നണയാനുള്ള  കാലമായി ഭാരതം
ഊർന്നു നോക്കിടുന്നു ഗീത വാക്ക്യം
ധേനുക്കൾ മേയട്ടെ  ധർമ്മം ചാരിക്കട്ടെ
ധന്ന്യരാവട്ടെ  മനുഷ്യ  വൃന്ദം
                                                ഒ. പി . ഹരീശൻ

2014 ഏപ്രിൽ 18, വെള്ളിയാഴ്‌ച

നാട്ടു മാവ്

              നാട്ടു മാവ്

കവിത ഇന്നെന്റെ  നാക്കിനു വഴങ്ങിയില്ല
കവിത ഇന്നെന്റെ പേനയിലോഴുകിയില്ല
കുത്തി കുറിച്ചത്  ഒക്കെയും കവിതയായിരുന്നു
വെട്ടി തിരുത്തിയതും  ഒക്കെ കവിതയായിരുന്നു.

                    പുഴ ഒഴുകിയതൊക്കെയും കവിതയായിരുന്നു
                    പഴകിയൊരു  ഓർമ്മയായി ഇന്നും ശേഷിക്കുന്നു
                     പുഴയൊഴുകിയ വഴികളൊക്കെയും മാലിന്യ -
                     കൂമ്പാരങ്ങളാൽ മറയ്ക്കപ്പെട്ടൊരു രേഖ മാത്രം

അതിരുകൾ കാട്ടികൊടുക്കാൻ അവശേഷിച്ചില്ല
അടയാള ശില പോലും ഒന്നെവിടെയും
പൊൻ കതിരുകൾ ആടിയുലഞ്ഞ വയലുകൾ                                                                          ഇന്നും      മനസിലോരോർമ്മയായി   അവശേഷിക്കുന്നു
                      
                       ഇല്ലത്തെ നാട്ടുമാവിൻ ചുവട്ടിലൊരു  മാമ്പഴക്കാലം
                       എല്ലരുമൊത്തുകൂടി കാറ്റിനെ കാത്തൊരോർമ്മ
                       മാമ്പഴക്കാലം കഴിഞ്ഞു പോയി  മാവു തനിച്ചായി
                       നഷ്ടബാല്ല്യം  കഴിഞ്ഞു  കഷ്ട വർധക്യമെത്തിയപോൽ

കരിഞ്ഞുണങ്ങിയ ശിഖരങ്ങളുമായി ആരെയോ
കാത്തു നില്ക്കും മാവിൽ നിന്നോഴുകിയ കണ്ണീർ
ഇല്ലത്തമ്മ കിടപ്പായിട്ടന്ദ്യ   യാമത്തിനായി
ഇല്ലിനിയൊരു ജന്മ്മം കൂടി കത്തുനില്ക്കാൻ

                         ഒടുവിലൊരു ദിനം ഒടുങ്ങിയവർക്കൊപ്പം
                         കരിം പുക ചുരുളുകളായി ആകാശ വീഥിയിൽ
                         എരിഞ്ഞുണങ്ങിയ വാർധക്ക്യമായി  നഷ്ട യൗവനമായി
                         കരിഞ്ഞുണങ്ങിയോരോർമ്മയായി    നാട്ടുമാവ്  ഇന്നും

                                                                      ഒ. പി . ഹരീശൻ

2014 ഏപ്രിൽ 8, ചൊവ്വാഴ്ച

മരണഗർത്തം ഡി . നോവൽ ഭാഗം 4

       മരണഗർത്തം    ഡി . നോവൽ    ഭാഗം 4

          അയാളുടെ  കണ്ണുകളിൽ തീ പടർന്നു. ഇൻസ്പെക്ടർ ഭയന്നു  വിറയ്ക്കാൻ തുടങ്ങി
                 അലറി വിളിച്ചാൽ ഒന്ന് കേൾക്കാൻ  ഒരു മനുഷ്യന്റെ  ഗന്ധം  പോലും അവിടെ ഉണ്ടായിരുന്നില്ല .
                  ഒരു പാട് പാവങ്ങളുടെ  പുറത്തു  മൂന്നാം മുറ പ്രയോഗിച്ച  ഇൻസ്പെക്ടർ ഉടുമ്പ് ഔസെഫ്  നിന്ന്  വിയർത്തു
                    സാർ  ഇപ്പോൾ എന്തിനെയോ ഭയക്കുന്നു . ഔസേഫിനു  നിയമം അറിയില്ലേ . ഉടുമ്പിനെ പിടിച്ചു ചുട്ടു  തിന്നുന്നത്  നിയമപ്രകാരം കുറ്റമല്ലേ . വന നിയമം പോലീസുകാർക്ക്  ഒഴിവുണ്ടോ  എന്ന് അയാള് എളിമയോടെ ചോദിച്ചു .
                     നിങ്ങൾ ആരാണ്  എന്തിനാണ്  എന്നെ ഭയപ്പെടുത്തുന്നത്‌ .
                    സാർ ഞാൻ ആദ്യമേ പറഞ്ഞല്ലോ  ഞാൻ ഒരു പാവപ്പെട്ട എഴുത്തുകാരൻ. എന്റെ മുഷിഞ്ഞു നാറിയ  തോൾ സഞ്ചിയിൽ  കീറിപ്പറിഞ്ഞ കടലാസ് തുണ്ടുകൾ  ഒപ്പം മഷിതീരാറായ
ഒരു പേനയും . അല്ലാതെ എനിക്ക്  സാറിനെ പോലുള്ള  ഉയർന്ന വ്യക്തികളോട് ഒന്നും ചെയ്യാൻ സാധ്യമല്ല . സാർ ഭയപ്പെടുന്നത്  എന്നെയല്ല  സാറിന്റെ സ്വന്തം മനസാക്ഷിയെ ആണ്  സംശ യമുണ്ടെങ്കിൽ  ആ വണ്ടിയുടെ കണ്ണാടിയിൽ  സ്വന്തം മുഖം ഒന്ന് നോക്കൂ
                        ഇൻസ്പെക്ടർ ഭയന്ന് വിറച്ചുകൊണ്ട്  പോലീസ്‌ ജീപ്പിന്റെ സൈഡ് കണ്ണാടിയിൽ  സ്വന്തം മുഖത്തിന്റെ നിഴൽ നോക്കി.
                         അയാളുടെ മുഖം നഷ്ടപ്പെട്ടിരിക്കുന്നു. തല പോലും കാണാനില്ല  സ്വന്തം തല അറുത്തു മാറ്റപ്പെട്ടിരിക്കുന്നു  ചോരയൊലിക്കുന്ന കബന്ധം  ഒരലർച്ചയോടെ  ഉടുമ്പ് ഔസെഫ് മറിഞ്ഞു വീണു .
                                                                                                      തുടരും .......

2014 ഏപ്രിൽ 2, ബുധനാഴ്‌ച

മരണ ഗർത്തം.............

  മരണ ഗർത്തം.............

             അതുവഴി  ചീരിപാഞെത്തിയ  ഒരു പോലീസ് ജീപ്പ്  പാലത്തിന്റെ  മധ്യ ഭാഗത്തായി  സഡൻ   ബ്രേ ക്കിട്ട്    നിറുത്തിയിട്ടു   അതിൽ  നിന്ന് ചാടിയിറങ്ങിയ   സബ് ഇൻസ്പെക്ടർ  അയാളോട്   തട്ടിക്കയറി
                എടോ തനിക്ക്  ട്രാഫിക്  നിയമങ്ങൾ  അറിയില്ലേ
               അറിയാം സാർ  രാത്രിയായതുകൊണ്ട്  ഇതുവഴി  വാഹനമൊന്നും   വരില്ല . അതുകൊണ്ട് ഞാൻ  ഈ പുഴയുടെ  ഭംഗി  ഒന്ന് ആസ്വദിക്കാമെന്നു  കരുതി നിറുത്തിയതാണ് ക്ഷമിക്കണം .
                അയാൾ  വളരെ ഭവ്യതയോടെ  ഇൻസ്പെക്ട്രോടു    ക്ഷമാപണം നടത്തിയെങ്കിലും . ഇൻസ്പെക്ടർ  അധികാരത്തിന്റെ  ഉത്തുംഗ ശ്രിംഗങ്ങളിലിരുന്നു കൊണ്ട്   അയാളെ വിരട്ടാൻ എന്നോണം  വീണ്ടും തട്ടി കയറിക്കൊണ്ടിരുന്നു.
                 പാലത്തിൽ  വാഹനം പർക്കു ചെയ്യുന്നത്  ട്രാഫിക് കുറ്റമാണ്  അതുകൊണ്ട്  അയ്യായിരം  രൂപ പിഴയൊടുക്കണം . വണ്ടിയുടെ ബുക്കും പേപ്പറും  എടുക്കെടാ
                  നിയമപാലകന്റെ  ഭാഷ  പലപ്പോഴും സഭ്യമല്ല .എടാ പോടാ എന്നൊക്കെ വിളിച്ചാണ് കേരളാ പോലീസിലെ  ഒരു വിഭാഗം ഉദ്യോഗസ്ഥർ ജനങ്ങളോട്  പെരുമാറുന്നത്  അവിടെ പ്രായത്തിനോ  മാന്യതയ്കോ അവർ വില കല്പ്പിക്കാറില്ല. പോലീസും നിയമ പാലകരും  പൊതുജനത്തിന്റെ   കൂലിക്കാര് ആണെന്ന  ബോധം  അവർക്ക്   ഉണ്ടാകാറില്ല . പൊതുജനം ഖജനാവിലേക്ക്  അടക്കുന്ന നയാ പൈസയുടെ  നികുതിയിൽ നിന്നും ശമ്പളം  പറ്റുന്ന  പബ്ലിക്‌ സെർവെന്റ്സ്. ഒരു വയോ വൃദ്ധനെ വിജനമായൊരു സ്ഥലത്ത് വെച്ച്  പാതി രാത്രി  തെറി വിളിക്കുകയും ഭീഷണി പെടുത്തുകയം ചെയ്യുന്നു.
               അയാൾ വീണ്ടും ഇരു കയ്യും കൂപ്പി തൊഴുതുകൊണ്ട് , ക്ഷമിക്കണം സാർ  , എന്റെ കൈയ്യിൽ പണമില്ല  ഞാൻ പാവപ്പെട്ട ഒരെഴുത്തുകാരനാണ് . എന്നോടു അല്പം മാന്യത കാണിക്കണം  എന്ന് അപേക്ഷിച്ചു .
                പക്ഷെ ഇൻസ്പെക്ടർ  ഉടുമ്പ് ഔസെഫ്  വിടാൻ ഒരുക്കമല്ല .
                                                                                                                     തുടരും

2014 ഫെബ്രുവരി 10, തിങ്കളാഴ്‌ച

EARTH

                             EARTH
                                                               Poem
       Man thinks he is hero
        Nature says he was Zero
        Occions are biggest than Land
       Words are smaller than letter

                 Mafia Killed mountains, and Rivers
                  Every houre’s of the day
                  Nature can escape from Death
                  In seconds  or minutes

          Earth is never try for like this
          Becaous earth is called also apology
         Stories telling fox is clevar Animal
          But sometimes  he was also a fool

                                               O.P.Hareesan

2014 ജനുവരി 22, ബുധനാഴ്‌ച

അൻപത്തൊന്നു വെട്ടേറ്റ തല കഥ

                                                                                                               കഥ

അൻപത്തൊന്നു  വെട്ടേറ്റ   തല

                                          

 അൻപത്തൊന്നക്ഷരം ഇത്  ഓരോന്നിതെന്മൊഴിയിലൻപോടു
ചേർക്ക ഹരി നാരായണായ നമ:
അടുത്ത ക്ഷേത്രത്തിൽ നിന്നും പ്രവഹിച്ച  ഹരിനാമ കീർത്തനത്തിന്റെ സംഗീതം ആസ്വദിച്ചു  കൊണ്ട് ഞെട്ടിയുണർന്ന അയാൾ  കിടക്കയിൽ കിടന്നുകൊണ്ട്  തന്നെ ശരീരത്തിലെ മുഴുവൻ  അവയവങ്ങളും യഥാ സ്ഥാനങ്ങളിൽ  ഉണ്ടെന്നു ഉറപ്പുവരുത്തുന്ന പതിവ് രീതി അവലംഭിചു . നിർഭാഗ്യമെന്നു പറയട്ടെ  തല ഉടലിൽ കാണാനില്ല .സങ്കടവും ദേഷ്യവും സഹിക്കാനാവാതെ  അയാൾ ഭാര്യയെ വിളിച്ചു .ഉച്ചയ്ക്കത്തെ  തോരന് മുരിങ്ങയില നുള്ളിക്കൊണ്ടിരിക്കുന്ന ഭാര്യയുടെ  ശാസന  ഇന്നും പതിവുപോലെ അയാൾക്ക്‌ ലഭിച്ചു .കുറച്ചുനാളായി നിങ്ങൾക്ക് ശ്രദ്ധ  തീരെ ഇല്ലാതായിരിക്കുന്നു .കഴിഞ്ഞ ദിവസം പെരുവിരൽ കാണാതായപ്പോൾ ഗുരുദക്ഷിണ നല്കിയെന്ന് പറഞത്  ഞാനങ്ങ് വിശ്വസിച്ചു .ഈ  പോക്ക് പോകുകയാണെങ്കിൽ  നിങ്ങളെത്തന്നെ കാണതാവാൻ അധികം കാലം വേണ്ടിവരില്ല . അതുകൊണ്ട് എത്രയും വേഗം പോലീസിൽ ഒരു പരാതി കൊടുക്കാൻ  ഭാര്യ നിര്ദ്ധെശിച്ചു .
                        പരാതിയുമായി  സ്റ്റെഷനിലെത്തിയ അയാളോട്  ഇരിക്കാൻ പറഞ്ഞിട്ട്             ഇൻസ്പെക്ടർ  പരാതി വായിച്ചു  നോക്കി   ഉടൽ നഷ്ട്ടപ്പെട്ടൊരു തല കുറെക്കാലമായി പോലീസിന്റെ  ഉറക്കം കെടുത്തി കൊണ്ടിരിക്കുന്നു .പക്ഷെ  അതിൽ അൻപത്തൊന്നു വെട്ടേറ്റതുകൊണ്ട്   നിങ്ങളുടെതാവൻ സാദ്ധ്യതയില്ല .അതൊരിക്കലും  എന്റേതല്ല  അതിൽ നിറയെ അക്ഷരങ്ങളായിരുന്നെന്നു പറഞ്ഞു കൊണ്ട് അയാൾ വിതുമ്പി .
                    ഷോക്ക്‌ ട്രീട്ടുമെന്റിനായി വയറുകളാൽ  ബന്ദിപ്പിച്ചു  ഭ്രാന്ധാശുപത്രിയിലെ കട്ടിലിൽ കിടന്ന്    അവശേഷിക്കുന്ന  ഉടലിൽ  നിന്ന് വീണ്ടും അവയവങ്ങൾ നഷ്ടപ്പെടുന്നുണ്ടോ  എന്ന് സശ്രദ്ധം വീക്ഷിച്ചുകൊണ്ടിരുന്നു.ഇനിയൊരു ദുരന്തം  താങ്ങാനുള്ള ശേഷിയില്ലാതെ  ഭാര്യ കട്ടിലിൽ ഇരുന്നു ഓറഞ്ച്  തിന്നുകൊണ്ടിരുന്നു  ഡോക്ടർ അയാളുടെ പുറത്തു തട്ടിയിട്ടു  നഷ്ടപ്പെട്ടതൊക്കെ    നമുക്ക് തിരിച്ചുപിടിക്കാമെന്നു ആശ്വസിപ്പിച്ചു .   
                                                                                       ഒ. പി. ഹരീശൻ
                                                                                          ഉദയഗിരി
                                                                                          ദേവർകോവിൽ l
                  

2014 ജനുവരി 17, വെള്ളിയാഴ്‌ച

പാക്കിസ്ഥാൻ കോളനി


        പാക്കിസ്ഥാൻ  കോളനി
                                                                                                                  കഥ 
   എല്ലാ ബന്ധങ്ങളും  പൊട്ടിച്ചെറിഞ്ഞു കൊണ്ട് തന്റെ കാമുകന്റെ കൂടെ ഒളിച്ചോടി പോകാൻ അവൾ മോഹിച്ചു . അവളുടെ കോളനിയുടെ നാലു ചുമരുകളും വളരെ ഭദ്രമായിരുന്നു .ഒടുവിൽ കാമുകനെ തന്റെ കോളനിയിലേക്ക്  ക്ഷണിച്ചു വരുത്തി .സ്നേഹം തേടി പാക്കിസ്ഥാൻ     കോളനിയിലെത്തിയ  അയാളെ  ബന്ധനസ്ഥനാക്കി.   എന്നിട്ട്  അയാളുടെ പുറത്ത് തീവ്രവാദി എന്ന് പച്ചകുത്തി
  
                                                                                           ഒ. പി ഹരീശൻ
                                                                                           ഉദയഗിരി
                                                                                             ദെവർകൊവിൽ 
           (2007 ഇൽ പ്രസിദ്ധീകരിച്ച  ക്ഷുരകശാന്തി എന്ന സമാഹാരത്തിൽ നിന്നെടുത്തത് )

2014 ജനുവരി 7, ചൊവ്വാഴ്ച

മലയാള സാഹിത്യ രംഗത്ത്  വളരെ കുറച്ചു മാത്രം അറിയപ്പെടുന്ന എഴുത്തുകാരനായ  എന്റെ  ഫേസ്‌ബുക്കിലും  മേഘനാദൻ എന്ന ബ്ലോഗിലും പ്രസിദ്ധീകരിക്കുന്ന  കഥകൾ  വായിച്ചു  അഭിപ്രായങ്ങൾ അറിയിക്കുവാൻ അഭ്യർഥിക്കുന്നു

ഈച്ച കഥ

 ഈച്ച                                                                                         കഥ

വിദേശ വിപണിയിൽ ഇന്ത്യൻ കുരുമുളകിന് ഡിമാന്റ് വര്ധിച്ച കാലത്ത്  നമ്മുടെ നാട്ടിൻപുറങ്ങളിൽ പണം കുമിഞ്ഞുകൂടി .അന്ന് നൂറു രൂപ നോട്ടിൽ ശർക്കര പുരട്ടി ഈച്ചയ്ക്ക് വെയ്ക്കുന്ന  മത്സര വിനോദം ഏറെ പ്രചുര പ്രചാരം നേടി .പില്ക്കാലത്ത് കറുത്ത പൊന്നിന്റെ ഡിമാന്റ്  പോയത് ഈച്ച അറിഞ്ഞില്ല .ഇന്ന് രണ്ടു മത പണ്ഡിതന്മാർ കഞ്ഞി കുടിക്കാനിരുന്ന  സദസ്സിൽ ഈച്ച ഇരുന്നു . അവർ തമ്മിൽ തർക്കമായി. ഈച്ചയുടെ പാദം സ്പർശിച്ച കഞ്ഞി നിഷ്ദ്ധമാണെന്നും ഈച്ച  പൂർണമായി മുങ്ങിയ കഞ്ഞി കഴിക്കാമെന്നും. ഒടുവിൽ അവർക്കു മുന്നിലിരുന്ന .കൊമ്പൻമീശയുള്ള അമേരിക്കൻ    ഇനത്തിൽ പെട്ട പൂച്ച തീർപ്പ്‌ കല്പിച്ചു . ഈച്ചയെ  ആദ്യം  ജീവനോടെ തിന്നു . പിന്നീട് മതപന്ധിതന്മാരെ  കടിച്ചു  കീറിയിട്ട്  പൂച്ച തീന്മേശയിൽ  കയറി വിശ്രമിച്ചു .
(ഈ കഥ 2002 ഇൽ ഭ്രാന്ദൻഗ്രാമം  എന്ന സമാഹാരത്തിൽ പ്രസിദ്ധീകരിച്ചു .)


                                                                                               ഒ.പി .ഹരീശൻ  
                                                                                                 ഉദയഗിരി
                                                                                                 ദേവർകോവിൽ 

2014 ജനുവരി 4, ശനിയാഴ്‌ച

പഞ്ചായത്ത് പട്ടി കഥ

പഞ്ചായത്ത് പട്ടി

                                                                                                    കഥ 
          കുന്നുകൂടി കിടക്കുന്ന സഹജീവികളുടെ  മൃതശരീരങ്ങൾക്കരികിൽ നിന്നുകൊണ്ട്  ഓരിയിടുന്ന പട്ടി .നേരോം വെളുത്തിരുന്നെങ്കിൽ, പട്ടിപിടുത്തക്കാരൻ വന്നു പഞ്ചായത്ത് ഉദ്യോഗസ്ഥർക്കു മുന്നില് കൊല്ലപ്പെട്ട പട്ടികളുടെ എണ്ണം ബോധ്യപ്പെടുത്തിക്കഴിഞ്ഞെങ്കി  തനിക്കൊന്നു വിശ്രമിക്കാമെന്നു  ആശിച്ചെങ്കിലും ഒരുപകൽ മുഴുവൻ  ഒടിക്കിതച്ചതിന്റെ  ആലസ്യം ഒരു  കോട്ടുവാ ഇട്ടുകൊണ്ട്‌  പുറത്തേക്കൊഴുകി
           ഓര്മ്മവെച്ച നല് മുതൽ പഞ്ചായത്ത്‌ ഓഫീസിന്റെ കാർ ഷെഡിൽ  കഴിഞ്ഞുവരുന്ന അനാഥയായ തന്നെ ആരും ഉണ്ടായിരുന്നില്ല .വിശന്നൊട്ടിയ  വയറുമായി അടുത്ത വീടുകളിൽ കയറിയിറങ്ങിയ രാത്രികളിൽ ഭയാനകമായ ധാരാളം ഓർമ്മകൾ സമ്മാനിച്ചിട്ടുണ്ട് .വീട്ടമ്മമാരുടെ
ഉറക്കമുറികളിൽ രാത്രിയാകാൻ വേണ്ടി പ്രാർധിക്കുന്ന പോമെറിയൻ പട്ടികളെ നോക്കി iആശിച്ചിട്ടുണ്ട് . ഒരുപാടു സ്വപ്നം കണ്ടിട്ടിണ്ട് .പഞ്ചായത്ത്‌ ഓഫീസിലെ  സ്വീകരണമുറിയിൽ ഘടിപ്പിച്ച കണ്ണാടിയിൽ നോക്കി തനിക്കു പോമേരിയനെപ്പോലെ സൌന്ധര്യമില്ലേ എന്ന് സ്വയം ചോദിച്ചിട്ടുണ്ട് .അന്ന്യരെ സ്നേഹിക്കാനുള്ള  ആർദ്രത സ്വന്തം കണ്ണുകളിൽ വീക്ഷിച്ചിട്ടുണ്ട് .ഒരിക്കലും ഒരു ചാവാലിപ്പട്ടിക്കു  പോമെരിയന്റെ മൃദു  മേനി ഉണ്ടാകാറില്ല . രാത്രി
സഞ്ചാരികളായ  പിതാക്കന്മാർക്കു കുറുക്കന്റെ കണ്ണുകളായിരുന്നു . അവർ പകലുകളെ ഭയന്നു.
അല്ലെങ്കിൽ ഒളിച്ചുവെയ്കപ്പെടുന്നത് പലതും കാണാൻ ശ്രമിച്ചു . ശാപം കിട്ടിയ ജന്മം .അനാഥ ബാല്യത്തെ അവൾ സ്വയം ശപിച്ചു .
                 മാറി മാറി ഭരിച്ച ജനപ്രധിനിധികളും അവരുടെ ഉദ്യോഗസ്ഥരും അവരുടെ ഉച്ചഭക്ഷ -
  ണത്തിന്റെ ഉചിഷ്ട്ടത്തിനു  പുറമെ തനിക്കു ഒരു ഉരുള ചോറ് പ്രത്യേകം നീക്കിവെച്ചു .അവരെ കാണുമ്പൊൾ അർദ്ധപട്മാസനത്തിലിരുന്നു  സലുട്ട് ചെയ്തപ്പോൾ  അവര്ക്ക് തന്നോടുള്ള വാത്സല്ല്യം വർദ്ധിച്ചു.തൻ അവരുടെ ഭാഷ മനസിലാക്കി .മുഖഭാവങ്ങളും ചെഷ്ട്ടകളും     ഉൾക്കൊള്ളാൻ  ശീലിച്ചു .
                   കാർ  ഷെഡ   പൊളിച്ചു നീക്കി മാലിന്യ  സംസ്കരണ  പ്ലാന്റ്  നിർമ്മിച്ചപ്പോൾ താനത്തിന്റെ കാവൽക്കാരനായി . പഞ്ചായത്ത്‌ ഓഫീസിന്റെ വരാന്ത തനിക്കു മഴ നനയാതിരിക്കുവാനുള്ള അഭയ കേന്ദ്രമായപ്പോൾ ഒരിക്കൽ പോലും തടയാൻ ശ്രമിച്ചില്ല .
                  സസ്കരിക്കനെത്തുന്ന മാലിന്യ കൂമ്പരങ്ങളിൽ നിന്ന്  തനിക്കു കടിച്ചുവലിക്കാനുള്ള
എല്ലിൻ കഷണങ്ങൾ കിട്ടിക്കൊണ്ടിരുന്നു .ഇപ്പോൾ തന്റെ പല്ലുകൾ ബലവത്തായി  തീർന്നിരിക്കുന്നു. കണ്ണുകളിൽ നിന്നും സ്നേഹഭവങ്ങൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്  അവൾ
കണ്ണാടിയിൽ നോക്കി സ്വയം തിരിച്ചറിഞ്ഞു .
                  ഭരണസമിതിയുടെ രഹസ്യ നീക്കങ്ങൾ പലതും ആദ്യം അറിയുന്നത് താനാണെന്ന
കാര്യം മറ്റാർക്കും അറിയില്ല .പഞ്ചായത്ത് പ്രേസിഡണ്ടിന്റെയും അഗംഗലുടെയും  കശേരകൽക്കടിയിൽ  വിശ്രമിക്കുന്ന  പട്ടിയെ കുറിച്ച് അവർക്ക് വേവലാതിയില്ല .
                   പട്ടിക്കു മലയാളഭാഷ വശമില്ലെന്ന തെറ്റിദ്ധാരണകൊണ്ട്  മൃഗങ്ങൾക്ക് സംസാരശേഷി  ഇല്ലെന്നു ആസ്വസിച്ചിട്ടുണ്ടാകും.
                   തെരുവുപട്ടികളു്ടെ  ശല്ല്യം രൂക്ഷ്മയതുകൊണ്ട് പഞ്ചായത്തിൽ പലര്ക്കു നേരെയും
ആക്രമണമുണ്ടായി എന്നാ വാർത്തയിൽ ഭരണസമിതി ഒന്നടങ്കം ഗൌരവത്തോടെ കൂലംകഷമായി    ചർച്ച ആരംഭിച്ചിരിക്കുന്നു .
                  തീവ്രമായ ചര്ച്ചയ്കൊടുവിൽ  പട്ടിപിടുത്തക്കാരനെ  കൊണ്ട് വരാൻ ഉറച്ചൊരു തീരുമാനം കൈക്കൊണ്ടു .
                      പട്ടിപിടുത്തക്കാരൻ വരുമെങ്കിൽ ആദ്യം കൊല്ലപ്പെടുന്നത് താനയിരിക്കുമെന്നു അവൾ ഭയപ്പെട്ടു .അവൾ പ്രസിഡണ്ടിന്റെ കസേരയ്കടിയി  കിടന്നു കൊണ്ട് പതുക്കെ ഒന്ന് മൂളി .
                      പട്ടിപിടുത്തക്കാരനെ നിയമിക്കുമ്പോൾ പഞ്ചായത്ത്‌ പട്ടിയെ ഒഴിവാക്കുക എന്നാ വ്യവസ്ഥ ഭരണസമിതി കൈയടിച്ചു പാസാക്കി .
                      കുറ്റിക്കാടുകളിലും ഓടകളിലും  ക്ഷീണിതരായി   കിടക്കുന്ന തെരുവ് പട്ടികളെ  പ്രണയം നടിച്ചു അവൾ പട്ടിപിടുത്തക്കാരന്റെ  മുന്നിലെത്തിച്ചു  അയാൾ കമ്പികൊണ്ട് നിര്മ്മിച്ച ഊരാക്കുടുക്കുകളിൽ ,വിഷമരുന്നു കുത്തിവെച്ചു കൊല്ലുമ്പോൾ , ഇല്ലാതാകുന്നത്  സ്വന്തം വംശമാ ണെന്ന  തിരിച്ചറിവുണ്ടായിട്ടും  അവൾക്ക് അല്പം പോലും  പശ്ചാത്താപമുണ്ടയില്ല .
                    കണ്ണാടിക്ക് മുന്നിൽ പള്ളിളിച്ചുകൊണ്ട് സ്വന്തം നിഴൽ നോക്കി ആത്മനൊമ്പരപ്പെട്ടു
തൻ ഇപ്പോൾ യുദ്ധ ഭൂമിയിലാണ്  ഇവിടെ സ്വന്തം നിലനില്പിന് വേണ്ടി യുദ്ധം ചെയ്തു വിജയിക്കാതെ  നിവൃത്തിയില്ല.
                     ഓഫീസിലെ  ചുമരിൽ വിശ്രമിക്കുന്ന ഗാന്ധിജിയുടെ  കൈലേന്തിയ ഭഗവത്ഗീതയുടെ ചിത്രതിലിരുന്നു ഗൌളി  മേലോട്ട് നോക്കി ചിലച്ചുകൊണ്ടിരുന്നു .
                                                                                        
                                                                                           ഒ. പി.ഹരീശൻ
                                                                                             ഉദയഗിരി
                                                                                            ദേവർകോവിൽ 
              

2014 ജനുവരി 3, വെള്ളിയാഴ്‌ച

                                                                മരുപ്പച്ച                                                     കഥ                    

      

                                     അയാൾ ഓമനിച്ചു വളർത്തിയ  കാളക്കുട്ടൻ സ്നേഹിക്കാൻ ഒരു ഇണയെത്തെടി ഒരു ദിവസം  ബന്ധനത്തിന്റെ  കെട്ട് പൊട്ടിച്ചിറങ്ങി.അന്വേഷണങൾക്കും
ആരവങ്ങൾക്കും ഒടുവിൽ  യാദ്രിശ്ചികമായി  നഗരത്തിൽ എത്തിയ അയാൾ  ഒരു അറവു- ശാലയുടെ  മുന്നിൽ പാതിയടഞ്ഞ തന്റെ ഓമനക്കുട്ടന്റെ തല പ്രദർശിപ്പിച്ചിരിക്കുന്നത്  കണ്ടു .

                                                                                                ഒ.പി . ഹരീശൻ
                                                                                                 ഉദയഗിരി
                                                                                                 ദേവരകോവിൽ      

2014 ജനുവരി 2, വ്യാഴാഴ്‌ച

പീടിതരേ സുക്ഷിക്കുക രാജാവ്‌ കുട്ടിലാ പീടിതരേ സുക്ഷിക്കുക രാജാവ്‌ കുട്ടിലാണ് . ഒ.പി .ഹരീശൻ

                        പീടിതരേ സുക്ഷിക്കുക രാജാവ്‌ കുട്ടിലാണ്                                           കഥ

            പാതിരാത്രിയിൽ പകൽവെളിച്ചത്തിൽ ഒരുനാൾ മൃഗശ്ശാല തുറക്കപ്പെട്ടു .വർണാഭ   ചൊരിയുന്ന ചുമരുകൾക്കുള്ളിൽ  വർഷങ്ങളായി അട്യ്കപ്പെട്ട മൃഗങ്ങളൊക്കെയും പുറത്ത്  ചാടി
പട്ടിണിയും കമാർത്തിയും കൊണ്ട് അവ പരസ്പരം ആക്രമിച്ചു . മാനും മുയലും  പീഡിപ്പിക്കപ്പെട്ടു .
ഉഗ്രവിഷമുള്ള കരിനാഗങ്ങൾ  കാവുകളിൽ അഭയം തേടി. കൌശലക്കാരായ കുറുക്കനും ചെന്നായയും ആക്രമികൾക്ക് വധശിക്ഷ നടപ്പാക്കണമെന്നും , വന്ത്യംകരണം നടത്തണമെന്നും
പറഞ്ഞുകൊണ്ട് പുലർകാലങ്ങളിൽ ഓരിയിട്ടു .പൂച്ചയും മരപ്പട്ടിയും ഉയരങ്ങലിളിരുന്നുകൊണ്ട് ഉമിനീരിരക്കിയും ഇടവേളകളിൽ എല്ലിൻകഷണങ്ങൾ നക്കിതുടച്ചും ആശ്വസിച്ചു . മർക്കടന്മാർ മരങ്ങളിളിരുന്നുകൊണ്ട്  പീഡനങ്ങൾ പകർത്തിയും സ്വയം  അനുകരിച്ചും മറ്റും കീഴ്പോട്ടു  നോക്കി  പല്ലിളിച്ചു  അപ്പോഴും മൃഗങ്ങളുടെ രാജാവായിരുന്ന  സിംഹത്തിന്റെ  കൂടു  മാത്രം തുറക്കപ്പെട്ടില്ല .

                                                                                               ഒ.പി .ഹരീശൻ

  

2014 ജനുവരി 1, ബുധനാഴ്‌ച

                                                               തേവിടിശ്ശി                                                                           കഥ

     മദ്യപിച്ചു രാത്രി നാലു കളിൽ വീട്ടിലെത്തിയ അച്ഛൻ പതിവുപോലെ അമ്മയെ വിളിച്ചു  തേവിടിശ്ശി ഓർമ്മ വെച്ച നാൾ മുതൽ കേട്ടുശീലിച്ച ഒരേ ഒരു വാക്ക് . ആദ്യമൊക്കെ അമ്മയുടെ
മറ്റൊരു  പേരാണെന്ന് ധരിച്ചു  .പാതിരാത്രിയിൽ തളർന്നുറങ്ങുന്ന അമ്മയുടെ നെഞ്ചിൽ കയറി കിടന്നു അച്ഛൻ അമ്മയെ വിളിച്ചു മോളെ ശാലിനീ പാതിമയക്കത്തിൽ ഞെട്ടിയുണർന്ന മകൾ
അമ്മയുടെ പേര് ശലിനിയാണെന്ന് അറിഞ്ഞു
       മനസ്സിൽ തറച്ചു പോയ തേവിടിശ്ശിയുടെ  അർഥം ഗ്രഹിക്കാൻ വേണ്ടി അവൾ പല താവളങ്ങളിലും  ഒളിഞ്ഞു നോക്കി  സ്വന്തം കളിക്കുട്ടുകാരനു  മിട്ടായി വാങ്ങി കൊടുത്ത്  അവനെ
  വിളിച്ചു അച്ഛൻ ആളൊഴിഞ്ഞ  വീട്ടിലേക്കു പോകുന്നത് അവൾ ഒളിഞ്ഞു കണ്ടു.
      കളിക്കൂട്ടൂക്കാരന്റെ   വള്ളിട്രൌസർ അഴിച്ചുമാറ്റി  അവന്റെ  ഗുഹ്യ ഭാഗങ്ങളിൽ ചുംബിക്കുന്ന
അച്ഛന്റെ മുഖം  അവൾ വ്യക്തമായി കണ്ടില്ല . കയ്യിൽl ഭദ്രമായി  മിട്ടായി വായിലിട്ടു  നുണയുന്ന ഒരു
അനുഭുതി അവൻ അനുഭവിക്കുന്നതായി തോന്നി . ഒരിക്കൽ പോലും അവൾ തന്റെ കളിക്കുട്ടുകരനോടു മിട്ടായി എന്നൊരു വാക്ക് പോലും മിണ്ടിയിട്ടില്ല .
        അവളുടെ മനസ്സിൽ പതിഞ്ഞു പോയ വാക്കിന്റെ അർഥം തേടി അവൾ മലയാള  നിഘണ്ടു
മുഴുവൻ അരിച്ചുപെറുക്കിയിട്ടും  കിട്ടിയില്ല. ഒരുദിവസം  ഭാഷധ്യപകനോടു  തേവിടിശ്ശി എന്നാൽ എന്താണെന്നു ചോദിച്ചു.പിള്ളമനസ്സിൽ  കള്ളമില്ലന്നറിയാവുന്ന  അധ്യാപകൻ .കുറേ കാലം കഴിയുമ്പോൾ കുട്ടിക്കതൊക്കെ മനസ്സിലാകും എന്ന് മാത്രം പറഞൊതുക്കി .
         കാലം അവളിലും മാറ്റങ്ങൾ വരുത്തി . ശരീരത്തിൽ പുതിയ പലതും മുളച്ചു പൊങ്ങി .കുട്ടുകാരികൾ പലരും വിശേഷ  ദിവസങ്ങളിൽ അവൾക്ക് മിട്ടായി നല്കിയെങ്കിലും ഒന്നുപോലും
അവൾ സ്വീകരിച്ചില്ല .അല്ലെങ്കിൽ മിട്ടായിയുടെ രുചി അറിയാൻ  അവൾ ശ്രമിച്ചില്ല .ഇന്ന് അവൾ ഏറ്റവും വെറുക്കുന്നൊരു വസ്തവാന്നു  മിട്ടായി .  മിട്ട്ടായികൾ  നിയമ വിധേയമാണെന്നും അല്ലെന്നും  വധിക്കുമ്പോൾ ഇന്ന് ഒന്നാം തിയ്യതി ആയി എന്ന ടി.വി. പരസ്യം പോലും അവളില അറപ്പുളവക്കുന്നു .
          തന്റെ കളിക്കുട്ടുകനൊപ്പം പരീക്ഷ എഴുതാൻ നഗരത്തിലെത്തിയ  അവൾ താമസ്സിക്കാൻ ഒരു ലോട്ജിൽ മുറി എടുത്തു . പതിരാത്രികളെ അവൾ ചെറുപ്പം മുതാൽ ഭയക്കുന്നു .അവൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല . താത്രി ആരോ കതകിൽ തട്ടുന്ന ശബ്ദം കേട്ട് അവൾ കതകു തുറന്നു.യാത്രാക്ഷീണം കൊണ്ട് ഉറങ്ങി പോയ കളിക്കുട്ടുകാരൻ അതൊന്നും അറിഞ്ഞില്ല  ഒരു പോലീസ് ഇൻസ്പെക്ടർ  മുറിയിൽ കയറി വന്ന് തേവിടിശ്ശി എന്ന് അഭിസംബോധന  ചെയ്തു കൊണ്ട് അവരെ   അറസ്റ്റു ചെയ്തു  .
           കഴിഞ ഇരുപതു വര്ഷമായി താൻ അന്വേഷിക്കുന്ന  അർഥം ബോദ്യപ്പെട്ടത്തിന്റെ  സന്തോഷം കൊണ്ടേ അവൾക്ക് ഒരക്ഷരം പോലും മിണ്ടാൻ കഴിഞ്ഞില്ല .ഇൻസ്പെക്ടർ തലങ്ങും വിലങ്ങും പല ചോദ്യങ്ങള ചോദിച്ചു . ഒടുവിൽ കുട്ടി പോകൂ ഇനി ഒരിക്കലും ഇതുപോലോരവസ്ഥയിൽ കാണരുത് എന്ന താക്കീതോട കൂടി  വിട്ടയച്ചു.
           അവൾ ഇന്സ്പെക്ടരുറെ മുഖത്ത്  സൂക്ഷിച്ചു നോക്കി .അയാളുടെ മുഖത്തുകുടി കടന്നു പോകുന്ന വികാരങ്ങൾ വായിച്ചെടുക്കാൻ  അവൾക്ക് സാദിച്ചില്ല. അച്ഛന് മകളോടുള്ള സ്നേഹം സഹോദരന് സഹോദരിയോടുള്ള കടപ്പാട്  അല്ലെങ്കിൽ അറവുശാലയിൽ വില പേശുന്ന ഉപഭോക്താവ്  അവളുടെ കണ്ണുകളിൽ ഇരുട്ട് കയറുന്നതുപോലെ തോനി. അമ്മ എപ്പോഴ്ഴ്ന്കിലും  അച്ഛന്റെ മുന്നില് തേവിടിശ്ശി ആയിട്ടുണ്ടോ അല്ലെങ്കിൽ ഭാഷദ്യപകാൻ പറഞ്ഞതുപോലെ കാലം തനിക്കും തേവിടിശ്ശി എന്ന് നാമകരണം ചെയ്തിരിക്കുന്നു.
                                                                                       ഒ.പി .ഹരീശൻ

                                                               തേവിടിശ്ശി                                                                           കഥ

     മദ്യപിച്ചു രാത്രി നാലു കളിൽ വീട്ടിലെത്തിയ അച്ഛൻ പതിവുപോലെ അമ്മയെ വിളിച്ചു  തേവിടിശ്ശി ഓർമ്മ വെച്ച നാൾ മുതൽ കേട്ടുശീലിച്ച ഒരേ ഒരു വാക്ക് . ആദ്യമൊക്കെ അമ്മയുടെ
മറ്റൊരു  പേരാണെന്ന് ധരിച്ചു  .പാതിരാത്രിയിൽ തളർന്നുറങ്ങുന്ന അമ്മയുടെ നെഞ്ചിൽ കയറി കിടന്നു അച്ഛൻ അമ്മയെ വിളിച്ചു മോളെ ശാലിനീ പാതിമയക്കത്തിൽ ഞെട്ടിയുണർന്ന മകൾ
അമ്മയുടെ പേര് ശലിനിയാണെന്ന് അറിഞ്ഞു
       മനസ്സിൽ തറച്ചു പോയ തേവിടിശ്ശിയുടെ  അർഥം ഗ്രഹിക്കാൻ വേണ്ടി അവൾ പല താവളങ്ങളിലും  ഒളിഞ്ഞു നോക്കി  സ്വന്തം കളിക്കുട്ടുകാരനു  മിട്ടായി വാങ്ങി കൊടുത്ത്  അവനെ
  വിളിച്ചു അച്ഛൻ ആളൊഴിഞ്ഞ  വീട്ടിലേക്കു പോകുന്നത് അവൾ ഒളിഞ്ഞു കണ്ടു.
      കളിക്കൂട്ടൂക്കാരന്റെ   വള്ളിട്രൌസർ അഴിച്ചുമാറ്റി  അവന്റെ  ഗുഹ്യ ഭാഗങ്ങളിൽ ചുംബിക്കുന്ന
അച്ഛന്റെ മുഖം  അവൾ വ്യക്തമായി കണ്ടില്ല . കയ്യിൽl ഭദ്രമായി  മിട്ടായി വായിലിട്ടു  നുണയുന്ന ഒരു
അനുഭുതി അവൻ അനുഭവിക്കുന്നതായി തോന്നി . ഒരിക്കൽ പോലും അവൾ തന്റെ കളിക്കുട്ടുകരനോടു മിട്ടായി എന്നൊരു വാക്ക് പോലും മിണ്ടിയിട്ടില്ല .
        അവളുടെ മനസ്സിൽ പതിഞ്ഞു പോയ വാക്കിന്റെ അർഥം തേടി അവൾ മലയാള  നിഘണ്ടു
മുഴുവൻ അരിച്ചുപെറുക്കിയിട്ടും  കിട്ടിയില്ല. ഒരുദിവസം  ഭാഷധ്യപകനോടു  തേവിടിശ്ശി എന്നാൽ എന്താണെന്നു ചോദിച്ചു.പിള്ളമനസ്സിൽ  കള്ളമില്ലന്നറിയാവുന്ന  അധ്യാപകൻ .കുറേ കാലം കഴിയുമ്പോൾ കുട്ടിക്കതൊക്കെ മനസ്സിലാകും എന്ന് മാത്രം പറഞൊതുക്കി .
         കാലം അവളിലും മാറ്റങ്ങൾ വരുത്തി . ശരീരത്തിൽ പുതിയ പലതും മുളച്ചു പൊങ്ങി .കുട്ടുകാരികൾ പലരും വിശേഷ  ദിവസങ്ങളിൽ അവൾക്ക് മിട്ടായി നല്കിയെങ്കിലും ഒന്നുപോലും
അവൾ സ്വീകരിച്ചില്ല .അല്ലെങ്കിൽ മിട്ടായിയുടെ രുചി അറിയാൻ  അവൾ ശ്രമിച്ചില്ല .ഇന്ന് അവൾ ഏറ്റവും വെറുക്കുന്നൊരു വസ്തവാന്നു  മിട്ടായി .  മിട്ട്ടായികൾ  നിയമ വിധേയമാണെന്നും അല്ലെന്നും  വധിക്കുമ്പോൾ ഇന്ന് ഒന്നാം തിയ്യതി ആയി എന്ന ടി.വി. പരസ്യം പോലും അവളില അറപ്പുളവക്കുന്നു .
          തന്റെ കളിക്കുട്ടുകനൊപ്പം പരീക്ഷ എഴുതാൻ നഗരത്തിലെത്തിയ  അവൾ താമസ്സിക്കാൻ ഒരു ലോട്ജിൽ മുറി എടുത്തു . പതിരാത്രികളെ അവൾ ചെറുപ്പം മുതാൽ ഭയക്കുന്നു .അവൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല . താത്രി ആരോ കതകിൽ തട്ടുന്ന ശബ്ദം കേട്ട് അവൾ കതകു തുറന്നു.യാത്രാക്ഷീണം കൊണ്ട് ഉറങ്ങി പോയ കളിക്കുട്ടുകാരൻ അതൊന്നും അറിഞ്ഞില്ല  ഒരു പോലീസ് ഇൻസ്പെക്ടർ  മുറിയിൽ കയറി വന്ന് തേവിടിശ്ശി എന്ന് അഭിസംബോധന  ചെയ്തു കൊണ്ട് അവരെ   അറസ്റ്റു ചെയ്തു  .
           കഴിഞ ഇരുപതു വര്ഷമായി താൻ അന്വേഷിക്കുന്ന  അർഥം ബോദ്യപ്പെട്ടത്തിന്റെ  സന്തോഷം കൊണ്ടേ അവൾക്ക് ഒരക്ഷരം പോലും മിണ്ടാൻ കഴിഞ്ഞില്ല .ഇൻസ്പെക്ടർ തലങ്ങും വിലങ്ങും പല ചോദ്യങ്ങള ചോദിച്ചു . ഒടുവിൽ കുട്ടി പോകൂ ഇനി ഒരിക്കലും ഇതുപോലോരവസ്ഥയിൽ കാണരുത് എന്ന താക്കീതോട കൂടി  വിട്ടയച്ചു.
           അവൾ ഇന്സ്പെക്ടരുറെ മുഖത്ത്  സൂക്ഷിച്ചു നോക്കി .അയാളുടെ മുഖത്തുകുടി കടന്നു പോകുന്ന വികാരങ്ങൾ വായിച്ചെടുക്കാൻ  അവൾക്ക് സാദിച്ചില്ല. അച്ഛന് മകളോടുള്ള സ്നേഹം സഹോദരന് സഹോദരിയോടുള്ള കടപ്പാട്  അല്ലെങ്കിൽ അറവുശാലയിൽ വില പേശുന്ന ഉപഭോക്താവ്  അവളുടെ കണ്ണുകളിൽ ഇരുട്ട് കയറുന്നതുപോലെ തോനി. അമ്മ എപ്പോഴ്ഴ്ന്കിലും  അച്ഛന്റെ മുന്നില് തേവിടിശ്ശി ആയിട്ടുണ്ടോ അല്ലെങ്കിൽ ഭാഷദ്യപകാൻ പറഞ്ഞതുപോലെ കാലം തനിക്കും തേവിടിശ്ശി എന്ന് നാമകരണം ചെയ്തിരിക്കുന്നു.
                                                                                       ഒ.പി .ഹരീശൻ
MRUത്യുന്ജ്ജയം
                                                                                               കഥ
ഒരു ദിവസം മരണം   മലാഗ്ഗയുടെ രൂപത്തിൽ അയാളുടെ  അരികിലെത്തിയിട്ട്   സ്നേഹപൂർവ്വം അഭ്യര്ത്തിചു ഞാൻ മൃത്യു   നിന്നെ കീഴടക്കാൻ വന്നിരിക്കുകയാണ  ഇല്ല നിനക്കതിനു  കഴിയില്ല
കാരണം ഞാൻ ഭ്രാന്ദ്ദമായ  ഒരു മത വിസ്വസത്തിനോ രാഷ്ട്രീയ പ്രേരന്നയ്ക്കോഅധീനനല്ലത്തതുകൊണ്ട  കടന്നു പോകാൻ അയാൾ ആക്ക്രോസ്സിച്ചു മാലാഖ  നനിച്ചുകൊണ്ട  തിരിച്ചു പോയി  പിന്നീടൊരിക്കൽ മരണം വെള്ളരിപ്രവിന്റെ രൂപത്തിൽ അയാളെ സമീപിച്ചു ഇനിയന്കിലും നീ മൃത്യുവിനെ  കീഴടങ്ങുക  ഹേയ് ഇല്ല  ഞാൻ മദ്യത്തിനും മയക്കുമരുന്നിനും പുകയില ഉള്പ്പെടെ യാതൊരു ലഹരിക്കും അടിമയല്ല അതുകൊണ്ട  എന്റെ മുന്നിൽ നിന്ന്  കടന്നു പോകൂ  അയാൾ അലറി  മക്കളാൽ ആട്ടിയോടിക്കപ്പെട്ട  ക്ഷേത്ര നടയിൽ ഭിക്ഷയ്ക്കായി  കാത്തു നിൽക്കുമ്പോൾ മരണം പിശാചിന്റെ രൂപത്തിൽ അയാൾക്ക് മുന്നിലെത്തി  ഇനി നിനക്ക് കീഴടങ്ങതിരിക്കാൻ  നിവ്ര്യത്തിയില്ല എന്ന് പറഞ്ഞുകൊണ്ട് ഉറക്കെ പൊട്ടിച്ചിരിച്ചു  ക്ഷമിക്കണം ഞാൻ ഇപ്പോൾ യാതൊരുവിധ  karmmangalaalum   ബന്ധനസ്തനല്ല  അതുകൊണ്ട് ദയവായി തിരിച്ചുപോകൂ  അയാൾ അപേക്ഷിച്ചു മരണം ആയുധങ്ങൾ ഉറയിൽ തിരുകി നിരാശനായി   തിരിച്ചു പോയി  ഒടുക്കം  മൃത പ്രാണനായി കയറിൽ തൂങ്ങിയാടുന്ന  അയാൾക്കുമുന്നിൽ   മരണം കാക്കയുടെ രൂപത്തിൽ വീണ്ടും വന്നു  ഇപ്പോൾ നീ എനിക്ക് കീഴടങ്ങിക്കൊണ്ടിരിക്കുകയാണ്  എന്ന  സത്യം ഇനിയന്കിലും ഉൾക്കൊള്ളണമെന്ന്  താഴ്മയോടെ  അപേക്ഷിച്ചു  ഒരിക്കലും താങ്കള്ക്കത്തിനു കഴിയില്ല സ്നേഹിതാ  ഞാൻ കര്മ്മാവസാനം കഴിഞ്ഞു  പുതിയ മേച്ചിൽ  പുറങ്ങൾ  തേടുകയാണ്  അതൊരു കീഴടങ്ങലായി കരുതി അഹങ്കരിക്കാതെ  താങ്കൾക്കു  ലഭിക്കാൻ  പോകുന്ന ബലി ചോറു  സ്വീകരിച്ചു സന്തോഷത്തോടെ തിരിച്ചു പോകാൻ അയാൾ അഭ്യര്ധിച്ചു 

                                                                                               ഒ.പി .ഹരീശൻ