സംഖൊലി
കൃഷ്ണാ ഭഗവാനെ നിൻ പാഞ്ചജന്യത്തിൻ
നാദം മുഴങ്ങുവാൻ നേരമായി
ധർമ്മച്യുതിയിൽ അധർമ്മം അറുത്തിട്ട
ധന്യാ ധനഞ്ജയ സാരഥിയെ
കേൾക്കട്ടെ വീണ്ടും അവിടുത്തെ ശംഖൊലി
ഞെട്ടട്ടെ നവ്യാ ദുശാസനന്മാർ
കള്ള ചൂദിന്റെ കരു നീക്കക്കാരുടെ
കാലിടറട്ടെ തളർന്നിടട്ടെ
വീണ്ടുമൊരു രാജസൂയ്യ മിന്നാരതിൻ
ധർമ്മവൃതന്മാർ നടത്തിടട്ടെ
കൌസ്തുഭം തന്നിലുരുമ്മി
ലാ ല ലാ ല മാടിടുമ്പോൾ
കാളിന്ദി യാറിൻ പുളിനം പുളകിതം
പൂക്കളാലർച്ചിത മായിടട്ടെ
ഇല്ലാത്തവർക്ക് അവിടുന്നു ദൂതനായി
ഇല്ലയ്മയ്ക്ക് അങ്ങിന്നു സാരഥിയായി
വന്നണയാനുള്ള കാലമായി ഭാരതം
ഊർന്നു നോക്കിടുന്നു ഗീത വാക്ക്യം
ധേനുക്കൾ മേയട്ടെ ധർമ്മം ചാരിക്കട്ടെ
ധന്ന്യരാവട്ടെ മനുഷ്യ വൃന്ദം
ഒ. പി . ഹരീശൻ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ