ചെരുപ്പ് കവിത
നില തെറ്റിയൊഴുകാൻ നിര തെറ്റിനീങ്ങാൻ
തേഞ്ഞു തീർന്നൊടുവിൽ നീ പാഴ്വസ്തുവായിടും
രാമ രാജ്ജ്യത്തിനു കാവൽ നിന്ന നീയന്നു പാദുകമായി
അഴിമതിക്കാരുടെ കഴുത്തിലണിഞ്ഞു നീ ചെരുപ്പായി
കാമിനിമാരുടെ മാനം കാക്കാൻ നിന്നെ വീണ്ടും വാഴ്ത്തി
അവനിയിൽ ഇനിയും വേഷങ്ങൾ ഒത്തിരിൻ നിനക്കായി
മതമില്ലെന്നു ചൊല്ലി ക്ഷേത്ര നടയിലാരോ നിന്നെ തടഞ്ഞു
മതം ഇല്ലാത്തവാൻ ഈശ്വര നിഷേധിയെന്നു മതം ഓതി
പാദങ്ങൾക്ക് മുണ്ട് മോഹങ്ങളെന്നു മുതലാളിത്വം
പാദങ്ങൾlക്കില്ല ഇനിയൊരുവട്ടം മോഹിക്കാനവകാശം
മോഹങ്ങളൊക്കെ നമ്മളാർക്കോ തീറെഴുതി
മോഹമെന്നൊരു വാക്കുച്ചരിക്കാനില്ല അവകാശം
പാണ്ഡവർക്കു വ്യഭിചാരത്തിന് നിന്നെ കാവലിരുത്തി
തെറ്റെന്നോതിയ ശ്വാനൻ ഇന്നും വംശ ശാപം ജീവിതമാക്കി
അടി തെറ്റി വീണതിനെന്നം നീ പഴി കേൾക്കുന്നു
ആണി രോഗിയണിഞ്ഞ നിന്നെ കുലമോക്കെയും ഭയക്കുന്നു
പാദ രക്ഷയായി നിന്നെ ഇന്നും വിലക്കുന്നവരോർക്കുക
പാദ സേവ ചെയ്യും നിങ്ങളുടെ പാദം രക്ഷിച്ചവനല്ലേ രക്ഷകൻ
പാദ മുദ്രകൾ പിന്തുടരുന്നവരോർക്കുക
മുദ്രകാത്തവൻ ചെരുപ്പായി കുപ്പത്തൊട്ടിയിലശാന്തമായി ഇന്നും
. പി ഹരീശൻ
.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ