സമയമില്ലെന്ന വേവലാതി
കവിത
തൊപ്പിയില്ല കുടയുമില്ല ഊന്നുവടിയുമില്ല
തപ്പിതടയാൻ സമയമില്ലെന്ന വേവലാതിയുമില്ല
പിന്നിൽ നിന്നാരോ വിളിച്ചുകൂവി
തെന്നി നില്ക്കാതെ വേഗം നടക്കൂ സമയമില്ലൊട്ടും
മകന്റെ ചോറൂണിനെത്താതിരുന്ന പരിഭവം മാറ്റാൻ
സമയമില്ലെന്ന വേവലാതി ഫോണിൽ വിളിച്ചു ചൊല്ലി
കൂടണയാൻ പറക്കുന്ന കിളിക്കൂട്ടങ്ങളെ നോക്കി
കടം തീർത്ത് കണവൻ തിരിച്ചെത്തുവാൻ മോഹിച്ചു
ഇടവ പാതിയു മില്ലൊട്ടു തുലാ വർഷവുമില്ല
മാനം മുട്ടെ മുളച്ചു പൊങ്ങിയ മൊബയിൽ ടവറുകളിൽ
സമയമില്ലെന്ന വേവലാതി തരംഗങ്ങളായി പ്രത്ധ്വനിച്ചു
മേഘങ്ങളിൽ തട്ടി അവയൊക്കെയും തിരിച്ചു പോയതാവാം
അമ്മയെ നോക്കി കരഞ്ഞിരുന്ന കുഞ്ഞിനോടമ്മ ചൊല്ലി
നിനക്ക് കടിച്ചു വലിക്കാൻ എനിക്കിപ്പോൾ സമയമില്ല
ആശുപത്രി വരാന്തകളിൽ ഗ്ലൂക്കോസ് തുള്ളികളെണ്ണി തീർക്കുമ്പോൾ
കേൾക്കാറില്ലൊരിക്കലും സമയമില്ലെന്ന വേവലാതി
തേരട്ടയ്ക്ക് പോലും ചുരുണ്ട് കിടക്കാൻ സമയമില്ലൊട്ടും
ജീവിച്ചു തീർക്കാൻ ഓടി കിതയ്ക്കാൻ ഒത്തിരിയുണ്ട് ദൂരം
മഴപ്പാറ്റയെ നോക്കൂ നിമിഷങ്ങൾ എണ്ണി ജീവിക്കുമ്പോൾ
അവയ്ക്കൊരിക്കലുമില്ല സമയത്തിന്റെ വേവലാതി
ആർത്തുല്ലസിച്ച് പറക്കുന്നു വെളിച്ചത്തിനായ് അറിവിനായ്
അറിവോക്കെയും നേടി സ്വയം ചിറകുകൾ കരിയും വരെ
ഒടുക്കം ചത്തു തെക്കോട്ടെടുക്കുമ്പോൾ ബന്ധുക്കളൊക്കെയും
ചൊല്ലി ഇനിയും കാത്തുനിൽക്കാൻ ആരുമില്ല ഒട്ടും സമയവുമില്ല
ഒ പി ഹരീശൻ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ