നാട്ടു മാവ്
കവിത ഇന്നെന്റെ നാക്കിനു വഴങ്ങിയില്ല
കവിത ഇന്നെന്റെ പേനയിലോഴുകിയില്ല
കുത്തി കുറിച്ചത് ഒക്കെയും കവിതയായിരുന്നു
വെട്ടി തിരുത്തിയതും ഒക്കെ കവിതയായിരുന്നു.
പുഴ ഒഴുകിയതൊക്കെയും കവിതയായിരുന്നു
പഴകിയൊരു ഓർമ്മയായി ഇന്നും ശേഷിക്കുന്നു
പുഴയൊഴുകിയ വഴികളൊക്കെയും മാലിന്യ -
കൂമ്പാരങ്ങളാൽ മറയ്ക്കപ്പെട്ടൊരു രേഖ മാത്രം
അതിരുകൾ കാട്ടികൊടുക്കാൻ അവശേഷിച്ചില്ല
അടയാള ശില പോലും ഒന്നെവിടെയും
പൊൻ കതിരുകൾ ആടിയുലഞ്ഞ വയലുകൾ ഇന്നും മനസിലോരോർമ്മയായി അവശേഷിക്കുന്നു
ഇല്ലത്തെ നാട്ടുമാവിൻ ചുവട്ടിലൊരു മാമ്പഴക്കാലം
എല്ലരുമൊത്തുകൂടി കാറ്റിനെ കാത്തൊരോർമ്മ
മാമ്പഴക്കാലം കഴിഞ്ഞു പോയി മാവു തനിച്ചായി
നഷ്ടബാല്ല്യം കഴിഞ്ഞു കഷ്ട വർധക്യമെത്തിയപോൽ
കരിഞ്ഞുണങ്ങിയ ശിഖരങ്ങളുമായി ആരെയോ
കാത്തു നില്ക്കും മാവിൽ നിന്നോഴുകിയ കണ്ണീർ
ഇല്ലത്തമ്മ കിടപ്പായിട്ടന്ദ്യ യാമത്തിനായി
ഇല്ലിനിയൊരു ജന്മ്മം കൂടി കത്തുനില്ക്കാൻ
ഒടുവിലൊരു ദിനം ഒടുങ്ങിയവർക്കൊപ്പം
കരിം പുക ചുരുളുകളായി ആകാശ വീഥിയിൽ
എരിഞ്ഞുണങ്ങിയ വാർധക്ക്യമായി നഷ്ട യൗവനമായി
കരിഞ്ഞുണങ്ങിയോരോർമ്മയായി നാട്ടുമാവ് ഇന്നും
ഒ. പി . ഹരീശൻ

അവനവനു വേണ്ടിയല്ലാതെ അപരന്നു വേണ്ടി............
മറുപടിഇല്ലാതാക്കൂവളരെ നന്നായിട്ടുണ്ട് ഈ നാട്ടുമാവിൻ കഥ.